മൂവാറ്രുപുഴ: രണ്ടാർ ഇ.എം.എസ് വായനശാലയുടെ ഓണാഘോഷം സമാപിച്ചു. കലാ,കായിക മത്സരങ്ങളുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി നിർവഹിച്ചു. പു.ക.സ ജില്ലാ കമ്മിറ്റി അംഗം എൻ.വി.പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. യുവജനവേദി പ്രസിഡന്റ് ഐശ്വര്യ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.മൻസൂർ, അഖിൽ കെ.മോഹനൻ, മായ സിനു എന്നിവർ സംസാരിച്ചു. തുടർന്ന് കലാമത്സരങ്ങൾ നടന്നു. സമാപന ദിവസത്തെ സാംസ്കാരിക സദസ് ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ.കെ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഓണസന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് ബി.എൻ.ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ.സുരാജ് സ്വാഗതം പറഞ്ഞു. നഗരസഭാ വികസനകാര്യ ഉപസമിതി ചെയർമാൻ അജി മുണ്ടാട്ട് മുഖ്യ പ്രഭാഷണം നടത്തി. എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച എം.എസ്.പാർവതി, ജി.അദ്വൈത എന്നിവരെ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ ആദരിച്ചു. ബിനുമോൻ മണിയങ്കുളം, അനീഷ് ചന്ദ്രൻ, സി.എസ്.നിസാർ, പി.ആർ.ശിവശങ്കരൻ, ബി.എൻ.ശശി, ശാന്ത സുകുമാരൻ,കെ. മോഹനൻ, പി.കെ.രാഘവൻ, എം.എസ്. അനു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.