പനങ്ങാട്: ജയശ്രീ റോഡ് ജനകീയ കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.കെ. ദാസൻ അദ്ധ്യക്ഷനായി. പി.കെ. രാജൻ ഓണസന്ദേശം നൽകി. വാർഡ് അംഗം മിനി അജയഘോഷ്, കൺവീനർ കെ.കെ. ചെല്ലപ്പൻ, ദിലീപ് വെള്ളി എന്നിവർ സംസാരിച്ചു.