മരട്: നഗരസഭയിലെ ജെ.ബി സ്കൂൾ കുണ്ടന്നൂരിൽ കൃഷിക്ക് നിലമൊരുക്കി പച്ചക്കറി തൈകൾ നട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീടൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകലാധരൻ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, സി.വി. സന്തോഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ അൻസാർ, ഹെഡ്മിസ്ട്രസ്സി.ആർ. ബിനുകുമാരി, പി.ടി.എ പ്രസിഡന്റ് സിന്ധു തുടങ്ങിയവർ സംസാരിച്ചു. വെണ്ട, പയർ, പാവൽ എന്നിവയുടെ തൈകളാണ് നട്ടത്.