
പനങ്ങാട്: എസ്.എൻ.ഡി.പി യോഗം ഉദയത്തുംവാതിൽ 6319-ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷം കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി. മണികണ്ഠൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി.കെ. ബാബു, ടി.യു. ലാലൻ, വൈസ് പ്രസിഡന്റ് കെ.പി. പ്രസന്നൻ, യൂണിയൻ കൗൺസിലർ കെ.ആർ. രതീഷ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകൻ രാജു പുതിയേടത്തിനെയും എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്ക് ശാരദ ടീച്ചർ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകളും നൽകി ആദരിച്ചു.