
കളമശേരി: ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും തള്ളുന്നത് പതിവാകുന്നു. പാതാളം പാലത്തിന്റെ അപ്രോച്ച് റോഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. എറണാകുളം, കടുങ്ങല്ലൂർ, ആലുവ, പറവൂർ, ഏലൂർ പ്രദേശങ്ങളിലേക്ക് ധാരാളം ആളുകൾ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. കഴിഞ്ഞ ഒരാഴ്ചക്കാലം തുടർച്ചയായി വല്ലാർപാടം കണ്ടെയ്നർ റോഡിൽ ഏകദേശം രണ്ടു കിലോമീറ്റർ ദൂരം കക്കൂസ് മാലിന്യം തള്ളിയിരുന്നു. അനധികൃത പാർക്കിംഗും തുടരുകയാണ്.