ചോറ്റാനിക്കര : അമ്പാടിമല വായനശാലയുടെ ഓണാഘോഷം " ശ്രാവണം" 2022 സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് സന്തോഷ് കുമാർ പതാക ഉയർത്തി. വിവിധ കലാകായിക മത്സരങ്ങളും വടംവലിയും നടന്നു .
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ ശബ്ദ കലാകാരൻ അജിത്കുമാർ വിശിഷ്ട്ടാതിഥിയായിരുന്നു. പ്രദീപ് ആദിത്യ, ടി.കെ. ഷാജി, . കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂലിയറ്റ് ടി. ബേബി, പഞ്ചായത്ത് അംഗങ്ങളായ പി.വി. പൗലോസ്, ഷിൽജി രവി എന്നിവർ ആശംസകളും നേർന്നു .