balasaga

അങ്കമാലി: ബാലസംഘം നായത്തോട് സൗത്ത് ആമ്പൽക്കൂട്ടം യൂണിറ്റിന്റെ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾ മുതൽ 85 വയസുള്ളവർ വരെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷ് നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഷൈജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ ചെയർമാനും കെ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗവുമായ ബെന്നി മൂഞ്ഞേലി മുഖ്യ പ്രഭാഷണം നടത്തി. ബാലസംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം പാർവതി ദിലീപ് ഓണസന്ദേശം നൽകി. മുനിസിപ്പൽ കൺവീനർ ജിജോ ഗർവാസീസ്, യൂണിറ്റ് സെക്രട്ടറി എയ്ഞ്ചൽ രാജു, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, കൗൺസിലർ രജിനി ശിവദാസൻ,സംഘാടക സമിതി രക്ഷാധികാരി വി.കെ.രാജൻ, യൂണിറ്റ് പ്രസിഡന്റ് അഭയ് രാജ്, യൂണിറ്റ് പ്രസിഡന്റ് അഭയ് രാജ്, വി.ടി.ഷൈനി സ്വാഗത സംഘം കൺവീനർ ജിൻസി ബിജു തുടങ്ങിയവർ സംസാരിച്ചു.