കോതമംഗലം: കോതമംഗലം ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് നഗരസഭാ യോഗം ചേർന്നു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചെയർമാൻ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. കൗൺസിൽ അംഗങ്ങളും വിവിധ വകുപ്പ് മേധാവികളും പൊലീസ്, ഫയർഫോഴ്സ്, എക്സൈസ്, പി.ഡബ്ല്യൂ.ഡി, വാട്ടർ അതോറിറ്റി, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പ്രതിപക്ഷ നേതാവ് എ.ജി.ജോർജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.നൗഷാദ്, പൊലീസ് മേധാവിമാർ, ചെറിയപള്ളി വികാരി, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.