m-sreekumar
എം. ശ്രീകുമാർ

ആലുവ: എം.സി.പി.ഐ.യു (അശോക് ഓംകാർ) വിഭാഗം സംസ്ഥാന സെക്രട്ടറിയായി എം. ശ്രീകുമാറിനെ സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. 27 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അഖിലേന്ത്യ ജനറൽ സെക്രട്ടറി അശോക് ഓംകാർ ഉദ്ഘാടനം ചെയ്തു. ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ, ഒ.എസ്. നാരായണൻ, എ.പി. പോളി, വിശ്വകലാ തങ്കപ്പൻ, എസ്. രാജദാസ്, ആനീസ് ജോർജ്, പി.ആർ. രാജു, പി. കൃഷ്ണമ്മാൾ, ആർ.എൻ. ശശികുമാർ, സെലീന ജോൺസൺ, സുരേന്ദ്രൻ, കെ.എ. ജോൺസൺ എന്നിവർ സംസാരിച്ചു.