
കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയുടെ ഗുരുജയന്തി ആഘോഷം കണയന്നൂർ യൂണിയൻ കൺവീനർ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ചതയദിന ഘോഷയാത്ര പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിൽ നിന്നാരംഭിച്ച് ശാഖാമന്ദിരത്തിൽ സമാപിച്ചു.
എം.ജി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു, ടി.ജി. സുബ്രഹ്മണ്യൻ, ടി.പി. അജികുമാർ, പി.വി. പുരുഷോത്തമൻ, എ.എസ്. മനോഹരൻ, കെ.ഡി. പീതാംബരൻ, സി.എൻ. വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു.