മൂവാറ്റുപുഴ: മികച്ച ഗ്രന്ഥശാലകൾക്കും ലൈബ്രറി പ്രവർത്തകനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകിവരുന്ന വിവിധ പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ 18ന് മുമ്പ് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തിക്കണം. സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വനിതാവേദിക്കുള്ള നങ്ങേലി പുരസ്കാരത്തിനും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി സി.കെ.ഉണ്ണി അറിയിച്ചു.