jaya

കാലടി: മഹാത്മാ അയ്യങ്കാളിയുടെ 160-ാം ജന്മദിനം കേരള പുലയർ മഹാസഭ കാഞ്ഞൂർ-ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. വർണാഭമായ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. കൺവീനർ കെ.കെ. സുനിൽകുമാർ അദ്ധ്യഷത വഹിച്ചു. എം.കെ.കുഞ്ഞോൽ ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ മുഖ്യാഥിതിയായി. പ്രശസ്ത സാമൂഹിക പ്രവർത്തകൻ സന്തോഷ് പാലത്തുംപാടൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു. യൂണിയൻ അസി.സെക്രട്ടറി എം.കെ.രാമചന്ദ്രൻ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എം.സമോഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എച്ച്. അശോക് കുമാർ, യൂണിയൻ പ്രസിഡന്റ് ഒ.കെ.രാജു, സെക്രട്ടറി ഇ.കെ.മണി, കമ്മിറ്റി അംഗം വിനോഭായ് , ഇ.എം.വിഷ്ണു, സിന്ധു സുബ്രഹ്മണ്യൻ, വി.എ.സുരേഷ്, വി.എ. ഷിബു, അഭിലാഷ്, കെ.കെ.സനൂപ്, ടി.ജി.ബിജു, ടി.കെ.രാജൻ, രതീഷ്, മനീഷ്, എൻ.കെ.റെജി എന്നിവർ സംസാരിച്ചു.