കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ 52-ാം സ്ഥാപകദിനാഘോഷം നാളെ വൈകിട്ട് 3ന് നടക്കും. ആശുപത്രി വൈസ് പ്രസിഡന്റ് ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനാകും. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ആശുപത്രി സുവർണ ജൂബിലി സുവനീർ പ്രകാശനം ചെയ്യും. 38 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിക്കും. ജീവനക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് വിതരണം ചെയ്യും.