dog

പെരുമ്പാവൂർ: വീടിന്റെ ഗേറ്റിലെ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങിയ തെരുവുനായയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. പെരുമ്പാവൂർ വല്ലം ചെന്താരവീട്ടിൽ പി.പി.നബീസയുടെ വീടിന് മുന്നിലായിരുന്നു സംഭവം.

ഇന്നലെ രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് ഗേറ്റിൽ കുടുങ്ങിയ നായയെ കണ്ടത്. വീട്ടുകാരും അയൽവാസികളും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്‌സിനെ വിളിച്ചു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യൂ, എസ്.കണ്ണൻ, എസ്.വി.ശ്രീക്കുട്ടൻ, പി.യു.പ്രമോദ് കുമാർ, പി.സുബ്രമണ്യൻ എന്നിവർ ചേർന്നാണ് ഗേറ്റ് കമ്പികൾ അകത്തി നായയെ രക്ഷിച്ചത്. രക്ഷപ്പെട്ട നായ ഓടിപ്പോകാതെ കുറേസമയം അവിടെത്തന്നെ നിന്നത് കൗതുകമുണർത്തി.