കിഴക്കമ്പലം: വൈസ്‌മെൻ പള്ളിക്കരയുടെ കുടുംബമേളയും ഓണാഘോഷവും ഡിസ്​ട്രിക്ട് ഗവർണർ കെ.പി.ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത് കെ.ആന്റണി അദ്ധ്യക്ഷനായി. മുൻ ഗവർണർ കെ.ടി.പോൾ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സണ്ണി വർഗീസ്, സി.പി.യാക്കോബ്, ടി.സി.കുഞ്ഞുമോൻ, ലിനി അജിത്, സിനി സണ്ണി, ആന്റോ അജിത്, ഡെനിയ ബിജു തുടങ്ങിയവർ സംസാരിച്ചു.