
കാലടി: അകാലത്തിൽ അന്തരിച്ച കാലടി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ജി.സുരേഷിന് നാടിന്റെ യാത്രാമൊഴി. അനുസ്മരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.തുളസി അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന സി.പി.എം പ്രവർത്തകൻ എം.കെ. കുഞ്ചു അദ്ധ്യക്ഷനായി. സി.പി.എം കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, ജില്ലാ കമ്മിറ്റി അംഗം സി.കെ.സലിംകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ടി.വർഗീസ്, പി.എൻ.അനിൽ കുമാർ, പി.കെ.കുഞ്ഞപ്പൻ, ഇ.വി.സുധാകരൻ, എം.കെ.അനൂപ്, കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി.ആന്റണി, മാത്യൂസ് കോലഞ്ചേരി, ജില്ലാ പഞ്ചായത്ത് അംഗം അനി മോൾബേബി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ,കെ. ബി.സാബു, സാംസൺ ചാക്കോ, ഗോപകുമാർ കാരിക്കോത്ത്, ജസ്റ്റിൻ ജോർജ്, കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ഇൻചാർജ് അഡ്വ.എം.വി.പ്രദീപ്, മാനേജിംഗ് ഡയറക്ടർ സനീഷ് ശശി, റെന്നി പാപ്പച്ചൻ, എം.കെ.അലി എന്നിവർ സംസാരിച്ചു.