mulavoor

മൂവാറ്റുപുഴ: മുളവൂർ പള്ളിപ്പടി ന്യൂ കാസ്റ്റൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ചാരിറ്റി പ്രവർത്തകർക്ക് ആദരവും നൽകി. ഇതോടനുബന്ധിച്ച് നടന്ന യോഗം ഡോ.സബൈൻ ശിവദാസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ചാരിറ്റി പ്രവർത്തകരായ സബീർ മൂവാറ്റുപുഴയ്ക്കും നവാസ് ആക്കടയ്ക്കും ഡോ.സബൈൻ ശിവദാസ് ഉപഹാരം നൽകി. മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.പി.റസാക്ക് മുളവൂർ ചാരിറ്റിയെയും സെക്രട്ടറി മുഹമ്മദ് ഷഫീഖ് ഒഴുപാറ യുവ ചാരിറ്റിയെയും പ്രസ് ക്ലബ്ബ് അംഗങ്ങളായ യൂസഫ് അൻസാരി, അബ്ബാസ് ഇടപ്പിള്ളി എന്നിവർ ചിറപ്പടി സൗഹൃദം ചാരിറ്റിയെയും ടി.എം.സാദിഖ് മുളവൂർ പി.ഒ.ജംഗ്ഷൻ ചാരിറ്റിയെയും ഉപഹാരം നൽകി ആദരിച്ചു. കെ.എം.ഫൈസൽ, വി.എം.നൗഷാദ്, പി.എ.അബ്ദുൽ അസീസ്, സിംബിൾ സിദ്ധീഖ്, കെ.എം.അലി, ടി.എൻ. താഹിർ, അൽത്താഫ്. കെ.ഫൈസൽ, കെ.എം.അർഷാദ് , എ.എ. അൽത്താഫ് എന്നിവർ സംസാരിച്ചു.