photo

വൈപ്പിൻ: കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്കിൽ അംഗത്വമെടുത്ത് 50 വർഷം പൂർത്തിയാക്കിയവരെ സഹകാരി പെൻഷൻ നൽകി ആദരിച്ചു. സഹകാരി പെൻഷൻ വിതരണോദ്ഘാടനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മുന്നൂറോളം പേർക്കാണ് പെൻഷൻ നൽകിയത്. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.സി.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിൻഷ കിഷോർ, ഭരണസമിതി അംഗങ്ങളായ ഇ.എൻ.ദിവാകരൻ, കെ.കെ.ഉണ്ണിക്കൃഷ്ണൻ, ബിനു തോമസ് എന്നിവർ സംസാരിച്ചു.