
മരട്: കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസ് കുണ്ടന്നുരിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ജാഥാ കോ- ഓർഡിനേറ്റർ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷനായി. കെ.പി. ധനപാലൻ, പോളച്ചൻ മണിയൻകോട്, സി.ഇ. വിനോദ്, ബെയിസിൽ മൈലന്തറ, വേണുഗോപാൽ, ഷെറിൻ വർഗ്ഗീസ്, സി.ഇ. വിജയൻ, സുനിലാ സിബി, കെ.എക്സ്. ആന്റണി തുടങ്ങിയർ സംസാരിച്ചു.