വൈപ്പിൻ: അഞ്ചാമത് ജനകീയ ഓണാഘോഷം ആവണിപ്പൂമഴ 2022 കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.പി.എം, ഡി.വൈ.എഫ്.ഐ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പ്രദീപ്‌ ശോണ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി. ടി.സൂരജ്, ജനറൽ കൺവീനർ കെ.എസ്.സജീഷ് എന്നിവർ സംസാരിച്ചു.
വീടുകളിൽ പൂക്കള മത്സരം, എ.കെ.ജി. നഗറിൽ വിവിധ കലാ, സാഹിത്യ, നാടൻ വിനോദ മത്സരങ്ങൾ കസേരകളി, ഓണക്കളി, വനിതകളുടെയും പുരുഷൻമാരുടെയും പ്രദർശന വടംവലി, ഓണസ്മൃതി, ആലുവ പുലരി നാട്ടറിവ് പഠനഗ്രാമത്തിന്റെ നാടൻപാട്ട് കളികൾ എന്നിവയുണ്ടായിരുന്നു.