1

പള്ളുരുത്തി: സബർമതി റെസിഡൻസ് അസോസിയേഷൻ നടത്തിയ ഓണാഘോഷ പരിപാടി ഗുസ്തി റഫറി എം. എം. സലിം ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി എസ്. ഐ. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. ജോൺസൻ മനിക്കൽ , ജോർജ്മുളക്കര ,എഡിസൻ പെരേര, പി. അർ. അജാമളൻ , മെർഫി ആന്റണ്ണി , ബിനാ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പുലി കളി യോട് കൂടിയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ക്ഷീര കർഷകരായ വേലപ്പൻ, സുഭഷിണി എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി പ്ളസ് ടുവിന് ഉന്നത വിജയം കരസ്തമാക്കിയ വി.ആർ. നേഹ, നീതു, അൽക്ക ജൂഡി എന്നിവരെ ചടങ്ങിൽ ആദരിച്ചു.