kothamangalam
സ്കൂട്ടർ അപകടത്തിൽ മരണമടഞ്ഞ മേഘ സുനിൽ

കോതമംഗലം: അടിവാട് കവലയിൽ അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞുണ്ടായ അപക‌ടത്തിൽ പരിക്കേറ്റ മകൾ മരണമടഞ്ഞു. അച്ഛനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്താനിക്കാട് ബാർബർഷോപ്പ് നടത്തുന്ന മാവുടി സ്വദേശി സുനിലും മകൾ മേഘയും ഞായറാഴ്ച സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ വാരപ്പെട്ടി - പോത്താനിക്കാട് റോഡിൽ വൈകിട്ട് 3.15 ഓടെ അടിവാട് തെക്കേകവലയിൽവച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മേഘ (18) ഇന്നലെ വൈകിട്ട് മരണമടഞ്ഞു. പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജിലെ ബി കോം അവസാനവർഷ വിദ്യാർത്ഥിനിയാണ്. വിദേശത്തായിരുന്ന സുനിലിന്റെ ഭാര്യ സ്നേഹ അപകടവിവരമറിഞ്ഞ് നാട്ടിൽ എത്തി. സംസ്കാരം പിന്നീട്.