
പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റ് വനിത, യൂത്ത് വിംഗുകളുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അന്നാ ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡിലൈറ്റ്പോൾ, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ്, യൂണിറ്റ് പ്രസിഡന്റ് പി.സി. സുനിൽകുമാർ, കെ.ജെ. വാവച്ചൻ,കെ.വി. തമ്പി,കെ.വി. ആന്റണി,റിഡ്ജൻ റിബല്ലോ, എസ്.കമറുദ്ദിൻ, കെ.പി. ജയിൻ, പി.എ. ഷാനവാസ്, പി.പി. വിനീത, പ്രസന്നാരാജ് തുടങ്ങിയവർ സംസാരിച്ചു. വനിതാ വിംഗ് പ്രസിഡന്റായി അന്നാ ബാബുവിനെയും യൂത്ത് വിംഗ് പ്രസിഡന്റായി പി.എ. ഷാനവാസിനെയും തിരഞ്ഞെടുത്തു.