
തൃപ്പൂണിത്തുറ: ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത ബി.പി.സി.എൽ. തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം പിടിച്ചുവച്ച മാനേജ്മെന്റ് നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ സത്യാഗ്രഹം സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
അജി എം.ജി., സി.കെ.ജോൺസ്, അൻവർ ടി.എ., എസ്.അനൂപ്, സി.സുരേഷ്, സഞ്ജയ് എസ് എന്നിവർ സംസാരിച്ചു. പ്രകാശൻ വി.എ., തോമസ് വി.വി., സജീവ് പി.ജി., അബിൻ പി.പി., എം.എൻ.മുരളീധരൻ, മുഹമ്മദ് ഷാഫി, ലെനിൻ രാജ് എന്നിവർ സത്യാഗ്രഹം നടത്തി.