football

മൂവാറ്റുപുഴ: പീപ്പിൾസ് എഫ്.സിയുടെ സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കം. ആട്ടായം പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ബാലവേദി മുൻകൈയ്യെടുത്താണ് കോച്ചിംഗ് ക്ലാസ്. ശനി,ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നുമുതൽ ആറുവരെയാണ് പരിശീലനം. ആദ്യ ദിവസം പങ്കെടുത്ത 52 കുട്ടികൾക്ക് ഹൈദരാബാദ് എഫ് .സി ജൂനിയർ ടീമംഗമായ മുഹമ്മദ് റാഫിയാണ് പരിശീലനം നൽകിയത്. ക്ലബ്ബിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം നൂറു കടന്നു. അംഗീകൃത പരിശീലകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ബാലവേദി രക്ഷാധികാരി സിജു വളവിൽ അറിയിച്ചു.