bus-stop

നെടുമ്പാശേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ദേശീയപാതയിൽ പറമ്പയത്ത് കോൺഗ്രസ് പ്രവർത്തകർ ബസ് കാത്തുനിൽപ്പ് കേന്ദ്രം നിർമ്മിച്ചു. ഇതിലൂടെകാലങ്ങളായുള്ള യാത്രക്കാരുടെ സ്വപ്നമാണ് സഫലമായത്.

കോൺഗ്രസ് 65-ാം നമ്പർ ബൂത്ത് കമ്മിറ്റി പ്രവർത്തകരായ ജെർളി കപ്രശേരി, എ.എ.അബ്ദുറഷീദ്, സിറാജുദ്ദീൻ ഹക്കീം എന്നിവരാണ് രൂപകൽപ്പനയും നിർമ്മാണവും പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദിലീപ് കപ്രശേരി, അമ്പിളി അശോകൻ, വി.ടി. ദേവസി, കെ.എച്ച്.കബീർ, ശ്രീദേവി മധു, ടി.എം. അബ്ദുൽഖാദർ, സി.എസ്. അസീസ്, മുഹമ്മദ് ഈട്ടുങ്ങൽ, എ.സി.ശിവൻ,
അൻവർ തുരുത്ത്, വിനോദ് പുറപ്പയിൽ തുടങ്ങിയവർ നേതൃത്വം നൽകി.