library

മൂവാറ്റുപുഴ; മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ ഓണാഘോഷം സമാപിച്ചു. സമാപന സമ്മേളനം വാർഡ് അംഗം ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഒ.പി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ജി.പ്രദീപ് കുമാർ സമ്മാനദാനം നിർവഹിച്ചു. ഗ്രന്ഥശാലാ മുൻ പ്രസിഡന്റ് യു.പി.വർക്കി, ഗ്രന്ഥശാല സെക്രട്ടറി എ.കെ.വിജയൻ, ലൈബ്രേറിയൻ ബിനി മുരളി എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി വായന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ റസിയ ഉമ്മറിന് 2500 രൂപ കാഷ് അവാർഡും മെമന്റോയും കൈമാറി.