ആലുവ: അഖില കേരള വിശ്വകർമ്മ മഹാസഭ പട്ടേരിപ്പുറം ശാഖ ഓണാഘോഷം ആലുവ യൂണിയൻ പ്രസിഡന്റ് എ.എസ്.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡ് നഗരസഭാ കൗൺസിലർ ഇന്ദിരാദേവി വിതരണം ചെയ്തു. കെ.ജി.വിശ്വനാഥൻ, രാധേശൻ, ഷീന രാധേശ്, പൊന്നമ്മ സത്യൻ, കെ.വി.ശശി, കെ.കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.