i-b-kamalhasan

കളമശേരി: മഞ്ഞുമ്മൽ ഇല്ലിക്കത്തറയിൽ വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ മകൻ (പാറപ്പുറത്ത്) ഐ.ബി. കമൽഹാസൻ (45) നിര്യാതനായി. ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായിരുന്ന കമൽഹാസൻ രണ്ടുദിവസം മുമ്പാണ് സർവീസിൽനിന്ന് വിരമിച്ചത്. പഞ്ചാബിലെ ക്വാർട്ടേഴ്സിൽനിന്ന് നാട്ടിലേക്ക് വരാനിരിക്കെ കഴിഞ്ഞദിവസം കുളിമുറിയിൽ വീണ് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടിൽ ലഭിച്ച വിവരം. അമ്മ: സൂര്യകാന്തി. സഹോദരങ്ങൾ: രാമചന്ദ്രൻ, വിജയശ്രീ, സരസ്വതി. സംസ്കാരം പിന്നീട് പാതാളം ശ്മശാനത്തിൽ.