മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി സാംസ്കാരിക സമിതിയുടെ ഓണാഘോഷം ഓണാരവം 2022 സമാപിച്ചു. സാംസ്കാരിക സമ്മേളനം ചരിത്രകാരൻ മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു. ധ്വനി പ്രസിഡന്റ് ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.എം.ഉമ്മർ സംസാരിച്ചു.
കലാ -സാംസ്ക്കാരിക- സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന രവീന്ദ്രൻ മൂവാറ്റുപുഴ, മനോഹരൻ നാരായണൻ, അദ്ധ്യാപിക സരസമ്മ, പ്രദീപ് വേലായുധൻ, തിലക് രാജ് മൂവാറ്റുപുഴ, ശ്രീജിത്ത് മാവേലി, കെ.വി. മനോജ്, മിനിമോൾ രാജീവ്, കമാൽ അണ്ണൻ എന്നിവരെ ആദരിച്ചു. കലാ,കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.