തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ 14 ന് ഗ്രന്ഥശാലാദിനാചരണം സംഘടിപ്പിക്കും. രാവിലെ 8.30 ന് പതാക ഉയർത്തും വൈകിട്ട് 5 ന് പ്രതിഭാ സായാഹ്നം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ലൈബ്രറി അംഗങ്ങളായ അപർണ്ണ പി.വി., അനീഷ കെ.എം., ദിയ എൽദോ എന്നിവർക്ക് വി.യു. ചന്ദ്രശേഖരൻ പിള്ള ആൻഡ് വി.പി. വേലായുധൻ പിള്ള എൻഡോവ്മെന്റ് പുരസ്കാരങ്ങൾ നൽകും. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. സന്തോഷ് കുമാർ ഗ്രന്ഥശാലാദിന സന്ദേശം നൽകും. മട്ടാഞ്ചേരി ഉപജില്ല എ.ഇ.ഒ. എൻ. സുധ മുഖ്യപ്രഭാഷണം നടത്തും. ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു പങ്കെടുക്കും.