
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലിയാഘോഷം മന്ത്രി പി.രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് യു.ആർ. .ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ദീപം തെളിയിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡന്റ് പി.എം.ഇസ്മയിൽ, നഗരസഭാ കൗൺസിലർ രാജശ്രീ രാജു, സംഘം വൈസ് പ്രസിഡന്റ് കെ.ജി.സത്യൻ, മുൻ എം.എൽ.എ എൽദോ എബ്രാഹാം, ജോസ് വള്ളമറ്റം, അഡ്വ.ഷൈൻ ജേക്കബ്, കെ .എൻ.മോഹനൻ, കെ.എ.നവാസ്, സുജയ് സലീം എന്നിവർ സംസാരിച്ചു. ജൂബിലി വർഷത്തി വിവിധ പദ്ധതികൾ സംഘം നടപ്പാക്കും. വാഹനാപകടത്തിൽ മരിച്ച കടാതി പൊറ്റേലിക്കുടിയിൽ അനൂപിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകും. "സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ", "സഹകരണ പ്രസ്ഥാനവും ഭവന നിർമ്മാണവും" എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തും. സംഘത്തിന്റെ കഴിഞ്ഞ 50 വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന സുവനീർ പുറത്തിറക്കും. സഹകാരികൾക്കായി വിവിധ സേവന പദ്ധതികളും ജൂബിലിയാഘോഷ പരിപാടികളും നടത്തുമെന്ന് പ്രസിഡന്റ് യു.ആർ.ബാബു പറഞ്ഞു.