
മൂവാറ്റുപുഴ: ബാലസംഘം പായിപ്ര സൊസൈറ്റിപടി യൂണിറ്റ് രൂപീകരണ സമ്മേളനം ഏരിയാ പ്രസിഡന്റ് അദ്വൈത ദിലീപ് ഉദ്ഘാടനം ചെയ്തു. അർജുൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കൺവീനർ സ്മിത ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. പായിപ്ര സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പി.എ.ബിജു, എ.എൻ.പരീത്, ബാലസംഘം വില്ലേജ് സെക്രട്ടറി ഹരി രാമചന്ദ്രൻ, അനഘ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എൻ.പരീത് (രക്ഷാധികാരി), മീര പാർവതി (പ്രസിഡന്റ് ), മുഹമ്മദ് സിനാൻ, സ്രാവൺ സാബു ( വൈസ് പ്രസിഡന്റുമാർ), അർജുൻ രാജൻ (സെക്രട്ടറി), അഷീബ് ഷംസ്, പി.ബി.ഗൗതം കൃഷ്ണ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.