
പെരുമ്പാവൂർ: 867-ാം നമ്പർ കുറിച്ചിലക്കോട് എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നു. ശാഖാ പ്രസിഡന്റ് എ.ജി.വിജയൻ, ശാഖാ സെക്രട്ടറി
അഡ്വ.എ.ആർ.ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. മഹാ ഗുരുപൂജയ്ക്കു ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം സൈബർ സേനാ കൺവീനർ മോഹകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്
എ.ജി.വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് അംഗം ബിന്ദു കൃഷ്ണകുമാർ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി.
രക്ഷാധികാരി മോഹൻകുമാർ ജയന്തിദിന സന്ദേശം നൽകി. ശാഖാ സെക്രട്ടറി അഡ്വ.എ.ആർ.ജയൻ, മുൻ യൂണിയൻ കൗൺസിലർ വിപിൻ കോട്ടക്കുടി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.എം.അനീഷ്, ശാഖാ വൈസ് പ്രസിഡന്റ് എം.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു.