kala

തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ സെൻട്രൽ സോൺ കലോത്സവത്തിന് ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിൽ തുടക്കമായി. 15 വരെ നടക്കുന്ന കലോത്സവത്തിൽ തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് 67 കോളേജുകളിലെ 3,000 കലാപ്രതിഭകൾ പങ്കെടുക്കും. സർവകലാശാല യൂണിയൻ സ്റ്റുഡന്റ് ഡീൻ ഡോ.ഇക്ബാൽ വി.എം ഉദ്ഘാടനം നിർവഹിച്ചു.

സർവകലാശാല ചെയർപേഴ്‌സൺ ആർഷ അന്ന പത്രോസ് അദ്ധ്യക്ഷയായി. വൈദ്യരത്‌നം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ.ലത കെ.കെ., കോളേജ് ചെയർമാൻ നിതുൽ പി.എസ്., സംഘാടക സമിതി കൺവീനർ ഹസ്സൻ മുബാറക്, യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് സുഹൈൽ, ജിഷ്ണു സത്യൻ എന്നിവർ സംസാരിച്ചു.