palam

ചെല്ലാനം: ചെല്ലാനം നിവാസികളുടെ ദീർഘകാലാവശ്യമായ തറേപ്പറമ്പ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് കെ.ജെ. മാക്‌സി എം.എൽ.എ നിർവഹിക്കും.
എം.എൽ.എ നിയോജക മണ്ഡല ആസ്തി വികസന സ്‌കീമിൽ നിന്ന് അനുവദിച്ച 60ലക്ഷം രൂപ വിനിയോഗിച്ച് തദ്ദേശ വകുപ്പ് എൻജിനിയറിംഗ് വിഭാഗമാണ് പദ്ധതി പൂർത്തീകരിച്ചത്. രാവിലെ 11.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിക്കും.