ചെല്ലാനം: ചെല്ലാനം ഹാർബറിന്റെ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി 7.25 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് നടപ്പാക്കുക. തുറമുഖ എൻജിനിയറിംഗ് വകുപ്പിനെയാണ് പദ്ധതി നിർവഹണ ചുമതല.
ഇന്ന് രാവിലെ 10ന് ചെല്ലാനം ഹാർബറിനു സമീപം സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിക്കും.
ചെല്ലാനം ഫിഷിംഗ് ഹാർബറിലെ ആദ്യഘട്ട പ്രവർത്തികളുടെ ഭാഗമായി 120 മീറ്റർ നീളമുള്ള രണ്ട് പുലിമുട്ടുകളും ഹാർബറിലേക്കുള്ള റോഡ് നിർമ്മാണവും 543.36 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിക്കുകയുണ്ടായി. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട പ്രവർത്തികളായ തെക്കേ പുലിമുട്ടിന്റെ പുനരുദ്ധാരണം, വാർഫ്, ലേലപുര, അപ്രോച്ച് റോഡ്, ബേസിൻ ഡ്രഡ്ജിങ് എന്നിവ ഇതിനകം ഏർപ്പാടാക്കി കഴിഞ്ഞു. ഹാർബറിന്റെ തെക്കേ പുലിമുട്ടും വടക്കേ പുലിമുട്ടും 100 മീ. വാർഫ്, 50 മീ. ലേലപ്പുര, ഹാർബറിലേക്കുള്ള അപ്പ്രോച്ച് റോഡ്, കോമ്പൗണ്ട് വാൾ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ പൂർത്തീകരിച്ചു.