കൊച്ചി: അദ്വൈത പ്രചാർസഭയുടെ ചട്ടമ്പിസ്വാമി ജയന്തി ദിനാചരണവും അദ്വൈത പ്രചാർസഭ അവാർഡ് ദാനവും 14 ന് 4.30ന് എറണാകുളം ബി​.ടി​.എച്ചി​ൽ നടക്കും. കവിയും ഗ്രന്ഥകാരനുമായ കെ.എ.ഉണ്ണിത്താൻ ശ്രീനാരായണഗുരുവിന്റെ കൃതികളെക്കുറിച്ച് നടത്തിയ സമഗ്രപഠനത്തിനാണ് 10,001 രൂപയും ഫലകവും ഉൾപ്പെടുന്ന അവാർഡ്. പ്രൊഫ. ഡോ.എം.വി. നടേശൻ ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് ഡി.ബാബുരാജ് തെക്കുംതലയുടെ അദ്ധ്യക്ഷനാവും. സുരേഷ് വർമ്മ മാവേലിക്കര ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണം നടത്തും. പി.ആർ.പത്മനാഭൻ നായർ, കലേശൻ പൂച്ചാക്കൽ, വേദാചാര്യ പി.കെ.ജയൻ, സ്വാമി തത്വതീർത്ഥ (വർക്കല ഗുരുകുലം), ശ്രീമൻനാരായണൻ എന്നിവർ സംസാരിക്കും.