കുറുപ്പംപടി: ഭാരതത്തെ ഒന്നിപ്പിക്കാനും വിലക്കയറ്റത്തിനുമെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചതിന്റെ ഭാഗമായി മുടക്കുഴയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പതാകദിനം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോസ് എ.പോൾ, വൽസ വേലായുധൻ എന്നിവർ സംസാരിച്ചു.