
മൂവാറ്റുപുഴ: അർബൻ സഹകരണ ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളി ബ്രാഞ്ച് എസ്.ബി.ഐയ്ക്ക് സമീപത്തെ കുറ്റിയിൽ ടവേഴ്സിൽ പ്രവർത്തനം ആരംഭിച്ചു. കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ചെയർമാൻ സി.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം.ഇസ്മയിൽ, മുൻ ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.ആർ.മുരളീധരൻ, മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ.മോഹനൻ, കാർഷിക സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, പായിപ്ര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം.നാസർ, ജനറൽ മാനേജർ ഇൻചാർജ് എം.എ ഷാന്റി എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.