കുറുപ്പംപടി: ഐ.എൻ.ടി.യു.സി പെരുമ്പാവൂർ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി.പി. ഹസന്റെ 8-ാം ചരമവാർഷികവും ജനറൽ ബോഡി യോഗവും നടന്നു. ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. സി.വി. മുഹമ്മദാലി സ്വാഗതം ആശംസിച്ചു. കെ.പി.സി.സി അംഗം ഒ. ദേവസി, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രശേഖര വാര്യർ, വി.ഇ.റഹിം, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.പി.അവറാച്ചൻ, ബിന്ദു ഗോപാലകൃഷ്ണൻ, തർവായിക്കുട്ടി, ലേബർ സെന്റർ ചെയർമാൻ അൽഫോൺസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുലൈമാൻ പോഞ്ഞാശേരി, പി.ജി.മഹേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.വർഗീസ്, പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാർ എന്നിവർ സംബന്ധിച്ചു.