bota

പറവൂർ: മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ പി.എച്ച്.ഡി നേടിയ നിത്യ മദനനെ എസ്.എൻ.ഡി.പി യോഗം വെള്ളോട്ടുംപുറം1004 ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ പുരസ്കാരം നൽകി. മേഖലാ കൺവീനർ ദിലീപ്, ശാഖാ പ്രസിഡന്റ് സുനിത വടശേരി, സെക്രട്ടറി ബാബു എസ്. തൈവാലത്ത്, കമ്മിറ്റി അംഗങ്ങളായ എ.എസ്.സുരേന്ദ്രൻ , ശാലിനി സുഭാഷ് എന്നിവർ സംസാരിച്ചു. അരുൺ ബാബു തൈവാലത്തിന്റെ ഭാര്യയാണ് നിത്യ മദനൻ.