
ന്യൂഡൽഹി: സമുദായാംഗങ്ങളുടെ ക്ഷേമതാത്പര്യത്തോടൊപ്പം ദേശീയോദ്ഗ്രഥനം ഉയർത്തിപ്പിടിക്കുന്ന ഗ്ളോബൽ നായർ സേവാ സമാജ് രാജ്യത്തിന് മാതൃകയാണെന്ന് എ.ബി.എൻ. കോർപറേഷൻ ചെയർമാൻ ജെ.കെ. മേനോൻ. ഗ്ളോബൽ നായർ സർവീസ് സൊസൈറ്റി വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ച് ഡൽഹിയിൽ നൽകിയ ആദരചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദരിക്കൽ ചടങ്ങും വിദ്യാധിരാജോത്സവവും കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. ചെയർമാൻ എം.കെ.ജി. പിള്ള അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ. സി.വി. ആനന്ദബോസ്, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ എന്നിവരെയും ആദരിച്ചു. ഗ്ളോബൽ ജനറൽ സെക്രട്ടറി സി. ഉദയഭാനു, ട്രഷറർ എസ്.പി. നായർ, സെക്രട്ടറി വി.എസ്. സുഭാഷ്, എം.ജി. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.