
കളമശേരി: ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ബോധി പദ്ധതിപ്രകാരം ഏലൂർ നഗരസഭയിലെ ആശ പ്രവർത്തകർക്കായി മറവി ബോധവത്കരണ ക്ലാസ് നടത്തി. വനിതാ ക്ലസ്റ്റർ ഹാളിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.പി.കെ ബേബി സ്വാഗതം പറഞ്ഞു. വൈസ് ചെയർ പേഴ്സൺ ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ സെന്റർ ഫോർ ന്യൂറോസയൻസ് ഡോ.ബേബി ചക്രപാണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഷെരീഫ്, ഡോ.വിക്ടർ, സി.ഡി.എസ് ചെയർപേഴ്സൺ വിനയ സുകുമാരൻ എന്നിവർ സംസാരിച്ചു. ബിബി ഡൊമിനിക് ഐക്കര ക്ലാസ് നയിച്ചു.