അങ്കമാലി: തുറവൂർ പഞ്ചായത്തിൽ സ്റ്റേഡിയം ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. തുറവൂർ ഐ.ടി.ഐ കോമ്പൗണ്ടിലും പഞ്ചായത്ത് പുതുതായി നിർമ്മിച്ച ഓപ്പൺ സ്റ്റേജിലും പ്രകാശം കിട്ടുന്ന തരത്തിലാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. ചടങ്ങിൽ തുറവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.മാർട്ടിൻ, സാമൂഹ്യക്ഷേമ സഹകരണ ബാങ്ക് പ്രസിഡന്റ് എം.വി.അഗസ്റ്റിൻ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ.ജോസ്, യൂത്ത് കോ ഓർഡിനേറ്റർ ആന്റണി തോമസ്, പഞ്ചായത്ത് അംഗം മനു മഹേഷ്, ജോസഫ് ചക്യേത്ത് എന്നിവർ സംബന്ധിച്ചു.