അങ്കമാലി: കിടങ്ങൂർ ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ പുതിയചാരിറ്റി ഫണ്ടിന് തുടക്കം. അസോസിയേഷൻ പ്രസിഡന്റ് എം.വി. മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്യ ചെക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഫ.വർഗീസ് പുളിക്കൽ, വാർഡ് അംഗം സാലി വിൽ‌സൺ, റെജി ഫ്രാൻസിസ്, പി.വി.ജോണി, ലില്ലി ജോസഫ്, സോഫിയ ബീക്കുട്ടൻ, ബേബി കോയിക്കര, ലിസി സാജു, ജെയിംസ് മൂലൻ എന്നിവർ സംസാരിച്ചു.