regi
അങ്കമാലി അജന്ത ലൈബ്രറിയുടെ വാർഷികം നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്ങാടിക്കടവ് അജന്ത ആർട്സ് ക്ലബ്ബിന്റെയും ലൈബ്രറിയുടെയും സംയുക്ത വാർഷികവും ഓണാഘോഷവും മുനിസിപ്പൽ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. കെ.ഡി. റോയ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, കൗൺസിലർമാരായ ഗ്രേസി ദേവസിക്കുട്ടി, സന്ദീപ് ശങ്കർ, കെ.പി. വർഗീസ്, ടി.കെ. പത്രോസ്, ആൽബർട്ട് സാജു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഉന്നതപരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് വിവിധ എൻഡോമെന്റുകൾ സമ്മാനിച്ചു.