കിഴക്കമ്പലം: കനിവ് പെയിൻ ആൻഡ് പാലിയേ​റ്റിവ് കുന്നത്തുനാട് ലോക്കൽ ജനറൽ ബോഡി കുമാരപുരത്ത് ചേർന്നു. ജില്ലാ സെക്രട്ടറി എം.പി.ഉദയൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി.സുകുമാരൻ അദ്ധ്യക്ഷനായി. എൻ.വി. വാസു, എൻ.എം.അബ്ദുൽകരിം, എൻ.വി.രാജപ്പൻ, നിസാർ ഇബ്രാഹിം, പി.ഐ. പരീകുഞ്ഞ്, വി.എ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.