പറവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പറവൂർ നഗരസഭാ 14-ാം വാർഡിലെ കരട് വോട്ടർ പട്ടിക നഗരസഭാ ഓഫീസ്, താലൂക്ക് ഓഫീസ്, പറവൂർ, കോട്ടുവള്ളി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആക്ഷേപങ്ങൾക്കും തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കുമുള്ള അപേക്ഷ 26ന് മുമ്പ് സമർപ്പിക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.