ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ആലുവ ചാപ്റ്റർ രൂപീകരണ യോഗം 19ന് വൈകിട്ട് മൂന്നിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ആഗോള പൂർവ വിദ്യാർത്ഥി സംഗമം നവംബറിൽ നടക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു. ആലുവ ചാപ്റ്റർ യോഗത്തിൽ എറണാകുളം, കളമശേരി, ആലുവ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പൂർവ വിദ്യാർത്ഥികൾ സംബന്ധിക്കും. പൂർവ അദ്ധ്യാപക - അനദ്ധ്യാപകർ പങ്കെടുക്കുന്ന ചടങ്ങിൽ 75 കഴിഞ്ഞവരെ ആദരിക്കും. ശതാബ്ദി ആഘോഷ പരിപാടികളിൽ പൂർവവിദ്യാർഥി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വിവിധ സ്ഥലങ്ങളിൽ ചാപ്റ്ററുകൾ ആരംഭിക്കുന്നത്. കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ തുടങ്ങിയ കേന്ദ്രങ്ങളിലും ചാപ്റ്ററുകൾ തുടങ്ങും.